Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hi

ന​യ​ൻസ്-കവിൻ പ്രണയകാവ്യം ഹാ​യ് റി​ലീ​സ് മാ​റ്റിവച്ചേക്കും

ലേഡി സൂപ്പർസ്റ്റാർ നയൻതാരയും തമിഴകത്തിന്‍റെ യുവതാരം കവിനും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാകുന്ന ഹായ് എന്ന ചിത്രത്തിന്‍റെ റിലീസ് മാറ്റിവച്ചുവെന്ന് കോളിവുഡ് റിപ്പോർട്ടുകൾ. വ്യത്യസ്തമായ റൊമാന്‍റിക് ത്രില്ലർ സംവിധാനം ചെയ്തത് വി​ഷ്ണു എ​ട​വ​ൻ ആണ്. ഓ​ഗ​സ്റ്റ് 14-ന് ​റിലീസ് ചെയ്യുമെന്നാണ് ആദ്യം നിർമാതാക്കൾ അറിയിച്ചിരുന്നത്. എന്നാൽ ചി​ത്രം പു​തി​യൊ​രു തീ​യ​തി​യി​ലേ​ക്കു മാ​റ്റുമെന്നാണു പുതിയ വിവരം.

ചി​ത്ര​ത്തി​നു വ്യാപക പ്രൊ​മോ​ഷൻ ന​ൽ​കാ​ൻ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. അ​തി​നാ​യി കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മാ​യ​തി​നാ​ലാ​ണ് റി​ലീ​സ് നീ​ട്ടു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അതേസമയം ഓ​ഗ​സ്റ്റ് 14-ന് ​തിയ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന സൂ​ര്യ​യു​ടെ ബി​ഗ് ബ​ജ​റ്റ് ചി​ത്രം വി​ശ്വ​നാ​ഥ് & സ​ൺ​സു​മാ​യു​ള്ള ബോ​ക്സ് ഓ​ഫീ​സ് ഏ​റ്റു​മു​ട്ട​ൽ ഒ​ഴി​വാ​ക്കാ​നും നി​ർമാ​താ​ക്ക​ൾ ആ​ഗ്ര​ഹി​ക്കു​ന്നു. റി​ലീ​സ് മാ​റ്റിവയ്​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം നി​ർമാ​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ന​ഗ​ര​പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​യ​ൽ​ക്കാ​രാ​യ ര​ണ്ടു​പേ​ർ ത​മ്മി​ലു​ള്ള പ്ര​ണ​യ​വും സൗ​ഹൃ​ദ​വും പ്ര​മേ​യ​മാ​ക്കു​ന്ന ഫീ​ൽ-​ഗു​ഡ് റൊ​മാന്‍റി​ക് ഡ്രാ​മ​യാ​ണ് ഹാ​യ്. പ്ര​ശ​സ്ത ഗാ​ന​ര​ച​യി​താ​വും ലോ​കേ​ഷ് ക​ന​ക​രാ​ജിന്‍റെ മു​ൻ സ​ഹ​സം​വി​ധാ​യ​ക​നു​മാ​യ വി​ഷ്ണു എ​ട​വ​ന്‍റെ ആദ്യ സംവിധാന സംരംഭമാണ് നയൻസ്-കവിൻ ചിത്രം.

ഭാഗ്യ​രാ​ജ്, രാ​ധി​ക ശ​ര​ത്കു​മാ​ർ, പ്ര​ഭു, വി.​ടി.​വി ഗ​ണേ​ഷ്, സ​ത്യ​ൻ, അ​മൃ​ത ശ്രീ​നി​വാ​സ​ൻ, ആ​ദി​ത്യ ക​തി​ർ തു​ട​ങ്ങി​യ വ​ലി​യൊ​രു താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ജെ​ൻ മാ​ർ​ട്ടി​ൻ ആണ് സം​ഗീ​തം നിർവഹിച്ചിരിക്കുന്നത്. ന​യ​ൻ​താ​ര - വി​ഗ്നേ​ഷ് ശി​വ​ൻ ജോ​ഡി​യു​ടെ റൗ​ഡി പി​ക്ചേ​ഴ്‌​സ്, എ​സ്.​എ​സ്. ല​ളി​ത് കു​മാ​റിന്‍റെ സെ​വ​ൻ സ്‌​ക്രീ​ൻ സ്റ്റു​ഡി​യോ, സീ ​സ്റ്റു​ഡി​യോ​സ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് ചി​ത്രം നി​ർമി​ക്കു​ന്ന​ത്.

Latest News

Corehub Up